Sunday, February 23, 2014

"ഹീറോ പെൻ" - ഒരു ലോ എന്ഡ് , ഹൈ ടൈം മോഷണ കഥ

ചൈനീസ്  കമ്പനി ആയ ഷങ്ങ്ഹൈ പുറത്തിറക്കിയ   ഹീറോ പെൻ 1980-1990  കളിൽ ഇന്ത്യയിൽ വൻ പ്രചരണം നേടിയിരുന്നു. നമ്മുടെ ശ്യാമസുന്ദര കേദാര ഭൂമിയായ കേരളത്തിലും ഹീറോ പെനുകൾ കുട്ടികളുടെയും മുതിര്ന്നവരുടെയും വൻപിച്ച പിന്തുണയോടു കൂടി മുന്നേറി. മിക്കവാറും സ്കൂൾ കുട്ടികളും ഹീറോ പെൻ ആരാധകർ ആയിരുന്നു.  പാർകെർ ആയിരുന്നു അന്ന് ഹീറോ ഇനെക്കാൾ മുൻപിൽ . പിന്നീട് പുതിയ പേനകൾ വിപണിയിൽ വന്നു കൊണ്ടേയിരുന്നു . ഇപ്പോൾ ഹീറോ പെൻ ഈ  കഥയിലെ  സുകുവിനെപൊലെ പോലെ 90ക്കളിൽ സ്കൂൾ വിദ്യാഭ്യാസം ചെയ്തിരുന്ന വരുടെ മനസ്സിൽ ഓർമയായി മാറികഴിഞ്ഞിരിക്കുന്നു

പെയ്തുകൊണ്ടിരുന്ന തുലാവർഷ രാവിൽ എഴുന്നേറ്റു കുളിക്കാൻ വേണ്ടി കുളിമുറിയിലേക്ക്ചെല്ലുമ്പോൾ ഒരു  ഓളം ആണ് . കുളി തുടങ്ങിയാൽ കുളിമുരിയിലെ ഓടിൽ നിന്നും ഒലിച്ചു വരുന്ന വെള്ളം ചിലപ്പോൾ ഒകെ  ശരീരത്തിൽ വീണുകൊണ്ടിരിക്കും . സ്കൂളിൽ  പോകുമ്പോൾ  മഴയുടെ ദ്രുതതാളം പഴയ സൈന്റ്റ്ജോർജ് കുടയുടെ ശീലുകളിൽ വീഴുന്നതും, വഴിയിൽ ഒലിചുവരൂന മഴവെളളം കാലുകളിൽ തട്ടിയതുപോലെ തോന്നി , ഇപ്പോൾ നിമിഷം .   ഇടെ ഇറങ്ങിയ  രണ്ടു മലയാള ചിത്രങ്ങൾ കണ്ട സുകുമാർ  ഉടനെ വിളിച്ചു പറഞ്ഞു ,  അളിയാ  നൊസ്റ്റാൾജിയ വന്നു , നൊസ്റ്റൽഗിആാ .....

തന്നെ തന്നെ , എന്ന്  പറഞ്ഞു  സഹമുറിയൻ  തിരിഞ്ഞു കിടന്നു. എന്തായാലും കയറി വന്ന നൊസ്റ്റൽഗിഅയെ സുകു  പുറം കാൽകൊണ്ടു തട്ടികലഞ്ഞില്ല. സുകുവിൻറെ ഓർമ്മകൾ ചെന്നെത്തി  യതു  അവന്റെ   ഹീറോ പെൻ ഇൽ  ആയിരുന്നു. കഴിഞ്ഞ  ദിവസം facebook ഇൽ അവൻറെ  പഴയ  സുഹൃത്തിനെ കണ്ടപ്പോഴും ഹീറോ പെൻ ഓർമ വന്നിരുന്നു .

അഞ്ചാം ക്ളാസ്സിൽ  പഠിക്കുമ്പോൾ സുകുവിനു  ഒരു പുതിയ ഹീറോ  പെൻ അച്ഛൻ വാങ്ങി കൊടുത്തു . അവന്റെ  ക്ലാസ്സിൽ  സുരേഷിനും സജിതയ്കും കറുത്ത നിറമുള്ള ഹീറോ പെൻ  ഉണ്ടായിരുന്നു. ഒരു ദിവസം ക്ളാസ്സിൽ ഭയങ്കര കരച്ചിൽ , സജിതയുടെ ആയിരുന്നു അത് .അവളുടെ കറുത്ത ഹീറോ പെൻ കാണ്മാനില. കുട്ടികളും ടീച്ചറും സുകുവും  തിരച്ചിലോട് തിരച്ചിൽ . കണ്ടു കിട്ടണ്ടേ വെളുത്തസുന്ദരിയുടെ ഹീറോ പെൻ. എല്ലവിടെയും തിരഞ്ഞു. ഒരു നിമിഷം എല്ലാവരും സുരേഷിനെ സംശയിച്ചു . പക്ഷെ അവൻ തൻറെ പേനയിൽ ആലെപനനം ചെയ്തുവചിരൂന "സുരേഷ് " എന്ന  പേര്  കാണിച്ചുകൊടുത്തപ്പോൾ എല്ലാവരുടെയും സംശയം മാറി. അവസാനം സജിതയുടെ ഹീറോ പെൻ നഷ്തപെട്ടതയി പ്രക്യാപിച്ചു. സജിത അവളുടെ ആരോ മരണംവരിച്ചു എന്ന പ്രതീതിയിൽ കരഞ്ഞു കരഞ്ഞു വീട്ടിലേക്കു പോയി 

കാലം കുറെ കഴിഞ്ഞു . ധാരാളം ഓണവും വിഷുവും പെരുന്നാളും  ക്രിസ്മസ് ഉം  കഴിഞ്ഞു . സജിതയെ    അടുത്താണ്  സുകുമാർ facebookil  ഫ്രണ്ട് സ്  ആയതു. അവൾ ഇന്ന് ഏതോ വല്യ കമ്പനിയിൽ  ജോലി  ചെയ്യുന്നു.  

ഇന്നാ ഹീറോ പെൻ സുകുവിന്റെ  മേശയിൽ ഭദ്രമായി ഇരിക്കുന്നു . അന്ന് കാണാതായത് മുതൽ സുകു അത്  കൈവശം ആകിയിരുന്നു. ഒരു തമാശയ്ക്ക് അടിച്ചുമാറ്റിയതാണ്, പിന്നെ തിരിച്ച്  കൊടുത്താൽ  പ്രശ്നം ആകും എന്ന പേടി  ആയി കൊടുത്തില  . പകരം  കൈകലാക്കി . പെൻ അന്ന് ഷൂസിനുല്ലിൽ ഒളിപ്പിച്ചു . ഇപ്പോൾ ഇനി പെൻ കൊടുക്കുനില, ഒരു നൊസ്റ്റാൾജിയ  ഉണ്ടായികൊട്ടെ  , അതല്ലേ ഇപ്പോഴത്തെ ട്രെൻഡ് . എന്ന്  വിചാരിച്ചു , ഓരോരോ വിചാരങ്ങളെ..... 

ഇതാണ്‌  "ഹീറോ പെൻ - ഒരു ലോ എന്ഡ് , ഹൈ ടൈം മോഷണ കഥ 

 By അർജുൻ രാമചന്ദ്രൻ 







2 comments: